പത്തനംതിട്ട : വൃദ്ധ ദമ്പതിമാരെ ആക്രമിച്ച കേസില്‍ പ്രതിയെ കോയിപ്രം പോലീസ് പിടികൂടി. കടയാര്‍ തടിയില്‍ ബി വില്ലയില്‍ വീട്ടില്‍ ബിജോ എബി ജോണ്‍സ് (42) ആണ് പിടിയിലായത്. അയിരൂര്‍ തടിയൂര്‍ കടയാര്‍ കല്ലുറുമ്ബില്‍ വീട്ടില്‍ എലിസബത്ത് ഫിലിപ്പി (63)നും ഭര്‍ത്താവിനും മര്‍ദനമേറ്റ സംഭവത്തിലാണ് അറസ്റ്റ്.വ്യാഴാഴ്ച രാവിലെ 7.30 നാണ് സംഭവം. വീടിന് മുന്നില്‍ കിടന്ന പത്രം എടുക്കാന്‍ ചെന്ന എലിസബത്തിന്റെ ഭര്‍ത്താവിനെ ബിജോ ടി ഷര്‍ട്ട് പൊക്കിക്കാണിച്ച് കളിയാക്കി. പിന്നീട് പാല്‍ വാങ്ങാനായി പോയപ്പോള്‍ അസഭ്യം പറഞ്ഞുകൊണ്ട് ഇരുകവിളിലും അടിച്ചു. തടയാന്‍ ശ്രമിച്ച എലിസബത്തിനും മര്‍ദനമേറ്റു. രക്ഷപ്പെടുത്താന്‍ ശ്രമിച്ച ഭര്‍തൃസഹോദരനും കമ്ബിവടികൊണ്ട് കൈകളിലും പുറത്തും അടിയേറ്റു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നഎലിസബത്തിന്റെ മൊഴി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.