മലപ്പുറം: റോഡിലെടുത്തിരുന്ന കുഴിയില്‍ വീണ് വില്ലേജ് ഓഫീസ് ജീവനക്കാരന് ദാരുണാന്ത്യം. പാലം നിര്‍മാണത്തിന് വേണ്ടി റോഡില്‍ എടുത്തിട്ടിരുന്ന കുഴിയില്‍ വീണാണ് അപകടം സംഭവിച്ചത്.തേഞ്ഞിപ്പലം ദേശീയപാതയിലാണ് സംഭവം നടന്നത്. തെന്നല വില്ലേജ് അസിസ്റ്റന്റ് വിനോദ് കുമാറാണ് മരിച്ചത്.മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.