തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല ഉത്സവം 27ന് കാപ്പ് കെട്ടി കുടിയിരുത്തൽ ചടങ്ങുകളോടെ തുടങ്ങും. മാർച്ച് 7 ആണ് ചരിത്ര പ്രസിദ്ധമായ പൊങ്കാല. ഉത്സവം ആയി ബന്ധപ്പെട്ടു ക്ഷേത്രത്തിൽ ഏറ്റവും പ്രധാന പ്പെട്ട ഒന്നാണ് കുത്തിയോട്ടം. കുത്തി യോട്ടം രജിസ്ട്രെഷൻ കഴിഞ്ഞ ദിവസം അവസാനിച്ച അവസരത്തിൽ ഇക്കുറി നേർച്ചക്കാരായി 743പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ദേവിയുടെ പുറത്തെ ഴുന്നള്ളത്തിന് അകമ്പടി സേവിക്കാൻ ആണ് കുത്തിയോട്ട വൃതക്കാർ വൃതം നോൽ ക്കുന്നത്. ഉത്സവം തുടങ്ങി മൂന്നാം നാൾ ആണ് രാവിലെ 9.20ന് കുത്തി യോട്ട വൃതം ആരംഭിക്കുന്നത്.