(അജിത് കുമാർ. ഡി )
തിരുവനന്തപുരം : തലസ്ഥാനത്തെ വളരെ പേരുള്ള ഒരു സ്വകാര്യ സ്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് അദ്ധ്യാ പകരിൽ നിന്നും മാനസിക പീഡനം ഉണ്ടാകുന്നതായി ആക്ഷേപം. മാനസിക പീഡനം താങ്ങാനാകാതെ വീട്ടിൽ എത്തുന്ന പിഞ്ചു വിദ്യാർത്ഥികളുടെ അവസ്ഥകണ്ട് രക്ഷിതാക്കൾ കുട്ടികളെ മാനസിക രോഗ വിദ്ഗ്ദ്ധ ന്റെ സഹായം തേടാൻ ഉള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്. വെറും ഏഴ് വയസുള്ള പ്രായത്തിൽ തന്നെ കുട്ടികൾക്ക് ഇത്തരം ഒരു അവസ്ഥഉണ്ടായാൽ അവർക്കു പ്രായം കൂടുന്ന അവസരത്തിൽ ജീവിതത്തിൽ തന്നെവലിയ മാനസിക വെല്ലുവിളി നേരിടുമോ ആശങ്കയിൽ ആണ് രക്ഷിതാക്കൾ.മുളയിലേ ഇക്കാര്യങ്ങൾക്ക് ഒരു തീരുമാനം ഉണ്ടായില്ലെങ്കിൽ വരും നാളുകളിൽ വൻ പ്രത്യാ ഘാതം വിദ്യാഭ്യാസ മേഖല യിൽ ഉണ്ടാകും എന്നാണ് ഇതുമായി ബന്ധപ്പെട്ടവരുടെ അഭിപ്രായം. സാധാരണ യായി ഒന്നാം ക്ലാസ്സുമുതൽ നാലാം ക്ലാസ്സുവരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവരെ പഠിപ്പിക്കുന്നത് കൊച്ചു കുട്ടികളുടെ മനസ്സറിഞ്ഞു കൈകാര്യം ചെയ്യാൻ അറിയാവുന്ന അധ്യാപകരെ യാണ് നിയോഗിക്കുന്നത്. അവരുടെ മാനസിക സ്വാതന്ത്ര്യം, കളികൾ എന്നിവയിലൂടെ സ്നേഹം നൽകി അവരെ പഠിപ്പിക്കുന്നതാണ് രീതി. എന്നാൽ ഈ വിദ്യാലയത്തിലെസ്ഥി തി നേരെ മറിച്ചാണ് എന്നാണ് രക്ഷിതാക്കളുടെ അഭിപ്രായം. പിഞ്ചു കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യുന്നത് പ്ലസ് ടു തലത്തിൽ പഠിപ്പിക്കുന്ന അധ്യാപകരാണ്. കുട്ടികളുടെ മാനസിക അവസ്ഥ അറിഞ്ഞു പെരുമാറാൻ ഇവർക്ക് പലപ്പോഴും കഴിയാറില്ല. കൊച്ചു കുട്ടികൾ അടുത്തിരിക്കുന്ന കുട്ടികളുമായി സംസാരിച്ചാൽ ശിക്ഷ നടപടി എന്നോണം കുട്ടികളെ ക്ലാസ്സിൽ രണ്ടു മണിക്കൂറോളം എഴുന്നേൽപ്പിച്ചു രണ്ടു കൈകളും ഉയർത്തി നിർത്തുന്നതാണ് ഒരു തരത്തിൽ ഉള്ള ശിക്ഷ രീതി ആയി നടത്തുന്നു എന്നതാണ് രക്ഷിതാക്കളുടെ ഒരു പരാതി ആയി കേൾക്കുന്നത്. ക്ലാസ്സിൽപീരിയഡ് ടീച്ചർ ഇല്ലെങ്കിൽ കുട്ടികൾ ഡെസ്ക്കിൽ കമിഴ്ന്നു കിടന്നു ഉറങ്ങിക്കൊള്ള ണംഎന്നതാണ് ഇവിടുത്തെ ചട്ടം. ഏതെങ്കിലും കാരണ വശാൽ കുട്ടികൾ ഉറങ്ങിയില്ലെങ്കിൽ “നുള്ളി പിച്ചെടുക്കും “. കൊച്ചുകുട്ടികൾ ക്ലാസ്സിൽ തമാശ പറയുകയോ, പിഞ്ചു കള്ളങ്ങൾ തമാശക്കായി പറയുകയോ ചെയ്യുകയാണെകിൽ പിന്നെ അവരുടെ കാര്യം “പോക്കാണ് “. ഇത്തരം കുട്ടികളെ എപ്പോഴും മറ്റുള്ളവരുടെ മുന്നിൽ വച്ച് പരസ്യമായി ഇൻസൾട്ട് ചെയ്യുന്നത് മൂലം അവരുടെ മാനസിക നിലയിൽ കാര്യമായ വ്യത്യാനം ഉണ്ടാകുമെന്നും പരക്കെ അഭിപ്രായം ഉയരുന്നുണ്ട്. ക്ലാസ്സിൽ എപ്പോഴും മാർക്ക് വളരെ കുറവുള്ള വിദ്യാർത്ഥികൾക്ക് ട്യൂഷൻ സെന്ററിൽ മികച്ച മാർക്ക് കിട്ടുന്നത് മറ്റൊരു വിഷയമായി രക്ഷിതാക്കൾ ചൂണ്ടി കാണിക്കുന്നു. ക്ലാസ്സ് പരീക്ഷ നല്ല രീതിയിൽ എഴുതിയാൽ പോലും അവർ അർഹിക്കുന്ന മാർക്ക് നൽകാതെ എപ്പോഴും പൂജ്യം നൽകുന്നത് പിഞ്ചു കുഞ്ഞുങ്ങളുടെ മനസിന് വളരെ ആഘാതം ഉണ്ടാക്കും എന്നതിന് വലിയ സംശയം ഇല്ല. കുട്ടികൾക്ക് സ്കൂളിൽ പോകാൻ മാനസിക മായി വലിയ വിമ്മിഷ്ടം ഉണ്ടായ സാഹചര്യത്തിൽ രക്ഷിതാക്കൾ സ്വാതന്ത്ര മായി നടത്തിയ അന്വേഷണത്തിൽ ആണ് ആരെയും ഞെട്ടിപ്പിക്കുന്ന വസ്തുതകൾ അറിഞ്ഞത്. ട്യൂഷൻ സെന്റർ, പഠനം ഇവയിൽ മുൻപന്തി യിൽ നിൽക്കുന്ന രണ്ടാം ക്ലാസ്സിലെ പിഞ്ചു കുഞ്ഞുങ്ങൾ സ്കൂൾ എന്ന് കേൾക്കുമ്പോൾ മാനസികമായി ഭീതിയും, മനസ്സിന് ഞെട്ടൽ ഉണ്ടാക്കുന്ന വേറൊരു “അവസ്ഥ “. കുട്ടികളുടെ ഇത്തരം മാനസിക അവസ്ഥയിൽ നിന്നും മാറ്റുന്നതിനുഇത്തരംമാനസിക അവസ്ഥ ഉള്ള കുട്ടികളുടെ രക്ഷിതാക്കൾ പിഞ്ചു കുഞ്ഞുങ്ങളെ ചെറു പ്രായത്തിൽ തന്നെ മാനസിക രോഗ വിദ ഗ് ദ്ധ ന്റെ സഹായം തേടുന്നതിനുള്ള ശ്രമത്തിൽ ആണ് എന്നാണ് അറിയുന്നത്.വളർന്നു വരുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ ഇത്തരം ഒരു ഗതി വരും നാളുകളിൽ അവരുടെ ജീവിതം കരു പ്പിടിപ്പിക്കുന്നതിൽ ഏറെ മാറ്റങ്ങൾക്കിടയാക്കും.