പെരുവ: പച്ചക്കറിക്കടയില്‍ മോഷണം നടത്തിയ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി കരിം മല്ലിത (27)യെയാണ് പൊലീസ് പിടികൂടിയത്.പെരുവ മാര്‍ക്കറ്റിനുള്ളില്‍ ആണ് സംഭവം. മടത്താട്ട് ബാബുവിന്‍റെ പച്ചക്കറിക്കടയില്‍ നിന്നുമാണ് ഇയാള്‍ പണം മോഷ്ടിച്ചത്. മോഷ്ടിച്ച പണവുമായി മാര്‍ക്കറ്റിന് താഴെയുള്ള ചായക്കടയില്‍ ചായ കുടിക്കാന്‍ എത്തിയപ്പോള്‍ സംശയം തോന്നിയ കടക്കാരന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. 1500 ഓളം രൂപയുടെ ചില്ലറ നാണയങ്ങളും നോട്ടുകളുമാണ് മോഷ്ടിച്ചത്.