തൊടുപുഴ: പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഇലഞ്ഞി കുരുമല പാലക്കുന്നേല്‍ പരേതനായ ജോസഫിന്‍റെ മകന്‍ സഞ്ജു ജോസഫ് (34)ആണ് തൊടുപുഴയാറില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത്തൊടുപുഴ ചാഴികാട്ട് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. തൊടുപുഴ മാരിയില്‍ കലുങ്ക് പാലത്തിനു സമീപം ലോഡ്ജില്‍ താമസിക്കുകയായിരുന്ന സഞ്ജു ഞായറാഴ്ച രാത്രിയില്‍ ജോലിക്ക് ശേഷം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. പോലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിച്ചെങ്കിലും രാത്രിയായതിനാല്‍ തെരിച്ചില്‍ നടത്താനായില്ല. ഇന്നലെ രാവിലെ മുതല്‍ അഗ്നി രക്ഷ സേനയുടെ സ്കൂബാ ടീം നടത്തിയ തെരച്ചിലിനൊടുവില്‍ ഉച്ചയോടെ വെങ്ങല്ലൂര്‍ ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെ ത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.