ഇരവിപുരം: മുന്‍വിരോധത്താല്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മുണ്ടയ്ക്കല്‍ തെക്കേവിള കളരിയഴികത്ത് കിഴക്കതില്‍ ശിവനാണ് (57) ഇരവിപുരം പൊലീസിന്‍റെ പിടിയിലായത്.തെക്കേവിള തിരുവാതിരയില്‍ ബാബുരാജനെയാണ് പ്രതി മുന്‍വിരോധത്താല്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
കഴിഞ്ഞദിവസം പുത്തന്‍നട ഗുരുമന്ദിരത്തിന് സമീപം ബാബുരാജന്‍ സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കുമ്പോള്‍ അവിടെയെത്തിയ പ്രതി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. ആന്തരികാവയവങ്ങള്‍ക്കടക്കം മാരകമായി പരിക്കേറ്റ ബാബുരാജ് ആശുപത്രിയില്‍ അത്യാസന്നവിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തിന്‍റെ അടിസ്ഥാനത്തില്‍ ഇരവിപുരം പൊലീസ്കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു.