കൊച്ചി:എറണാകുളത്ത് വീണ്ടും കേബിള്‍ അപകടം.മുണ്ടന്‍ വേലിയില്‍ കേബിള്‍ കഴുത്തില്‍ കുരുങ്ങി 11 വയസുകാരന് പരിക്കുപറ്റി.ജോസഫ് ബൈജുവിന്റെ മകന്‍ സിയാന്‍ ആണ് പരിക്കുപറ്റിയത്. പാല്‍ വാങ്ങാന്‍ സൈക്കിളില്‍ പോയി വരുമ്പോള്‍ ആയിരുന്നു അപകടം സംഭവിച്ചത്. സൈക്കിളില്‍ സഞ്ചരിക്കുന്നതിനിടെ താഴ്ന്നു കിടന്ന കേബിളില്‍ സിയാന്റെ കഴുത്ത് കുരുങ്ങി വീഴുകയായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു അപകടം സംഭവിച്ചത്. കേബിള്‍ കുരുങ്ങി ഇന്നലെ മാത്രം നഗരത്തില്‍ രണ്ട് അപകടങ്ങളാണ് ഉണ്ടായിരിക്കുന്നത്.