ചിങ്ങവനം: പനച്ചിക്കാട്ട് തെരുവ് നായയുടെ ആക്രമണത്തില്‍ തൊഴിലുറപ്പ് തൊഴിലാളിയുള്‍പ്പെടെ നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ചാന്നാനിക്കാട് രതീഷ് ഭവനില്‍ ലതികാ രാജന്റെ (58) മുഖത്താണ് കടിയേറ്റത്. തുടര്‍ന്ന് ലതികയെ പഞ്ചായത്തംഗം ലിജി വിജയകുമാര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പ്രഥമ ശുശ്രൂഷയ്‌ക്ക് ശേഷം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പൂവന്‍തുരുത്ത് കിഴക്കേമൂല കൈലാസത്തില്‍ അമല്‍ പ്രകാശ്, കൊല്ലാട് പുളുമൂട്ടില്‍ തടത്തില്‍ ജനാര്‍ദ്ദനന്‍, ചോഴിയക്കാട് സ്വദേശി അനന്ദു കൃഷ്ണന്‍ എന്നിവര്‍ക്കും കടിയേറ്റു. കടിയേറ്റവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.ഇന്നലെ രാവിലെ പത്തിന് പൂവന്‍തുരുത്ത് കുന്നത്ത് കടവില്‍ സ്ത്രീ തൊഴിലാളികള്‍ക്ക് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്.സംഭവ ശേഷം ജനാര്‍ദ്ദനന്റെ മകന്‍ സുനിലിന്റെ വീട്ടിലെ കാര്‍ പോര്‍ച്ചില്‍ നായയെ ചത്ത നിലയില്‍ കണ്ടെത്തി.