തിരുവനന്തപുരം : കാഞ്ചീപുരം മഹാ വിഷ്ണു ക്ഷേത്രത്തിലെ കഴക ജീവനക്കാരനെതിരെ ഭക്തരുടെ ഭാഗത്തു നിന്ന് വ്യാപകമായി പരാതി ഉയർന്നിരിക്കുന്നു. ക്ഷേത്രത്തിൽ സ്ഥിരമായി വഴിപാട് നടത്തുന്നവ രോട് മോശമായ രീതിയിൽ ഇയാൾ പെരുമാറുന്നതായിട്ടാണ് ആക്ഷേപം. ക്ഷേത്രത്തിന്റ ഉന്നമനത്തിനു വേണ്ടി ദിനം പ്രതിപൂജകളും, മൈക്ക് സെറ്റ്, കെടാ വിളക്ക്, നടപ്പന്തൽ, സൈൻ ബോർഡ് തുടങ്ങിയവ സമർപ്പണം ചെയ്തവഞ്ചിയൂർ സ്വദേശി ആയ ഭക്തനെ അവഹേളിക്കുകയും, മൈക്ക് സെറ്റ് ഉൾപ്പെടെ ഉള്ളവതാഴെ എറിഞ്ഞു എന്നാണ് പരാതി. ഇതിനെ ചോദ്യം ചെയ്ത ഭക്തനോട് അപമാര്യാദ ആയി പെരുമാറിയെന്നും, താൻ യൂണിയൻ നേതാവായതിനാൽ തന്നെ ഒന്നും ചെയ്യില്ലെന്നും ആണ് ഇയാൾ വീമ്പിള ക്കിയതെന്നു അപമാനം സഹിക്കാൻ ആകാതെ ദേവസ്വം ബോർഡ് പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്ക് നൽകിയ പരാതിയിൽ സൂചിപ്പിക്കുന്നു. ആരോപിതനായ ഇ യാൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം എന്നാണ് പൊതുവായുള്ള ആവശ്യം ആയി ഉയർന്നിരിക്കുന്നതെന്നു അറിയുന്നു.