കണ്ണനല്ലൂര്‍ : വഴിത്തര്‍ക്കത്തെതുടര്‍ന്ന് ഒരാളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയിലായി.നെടുമ്പന കളയ്ക്കല്‍ സിന്‍ഷ നിവാസില്‍ ദേവരാജന്‍ (51) ആണ് കണ്ണനല്ലൂര്‍ പൊലീസിന്‍റെ പിടിയിലായത്. ഇയാളും ബന്ധുവായ ചന്ദ്രശേഖരനും തമ്മില്‍ കാലങ്ങളായി വഴിത്തര്‍ക്കം നിലനിന്നിരുന്നു.കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ പ്രതി ചന്ദ്രശേഖരനെ തര്‍ക്കസ്ഥലത്തേക്ക് വിളിച്ചുവരുത്തി അസഭ്യം പറയുകയും വഴിയെചൊല്ലി വീണ്ടും വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്തു. തുടര്‍ന്ന് പ്രകോപിതനായ പ്രതി കൈയില്‍ കരുതിയിരുന്ന കൊടുവാള്‍ കൊണ്ട് ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റ ചന്ദ്രശേഖരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് കണ്ണനല്ലൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ ഉടന്‍ പിടികൂടുകയായിരുന്നു.