ദില്ലി : ദില്ലിയിലെ കാന്തി നഗര്‍ ഫ്ലൈ ഓവറിനടുത്ത് റെയില്‍വേ ട്രാക്കില്‍ നിന്ന് മൊബൈല്‍ ഫോണില്‍ വീഡിയോ പകര്‍ത്തുന്നതിനിടെ രണ്ടു യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു.മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ വാന്‍ ശര്‍മ്മ(23), സെയില്‍സ് മാനായ മോനു(20) എന്നിവരാണ് മരിച്ചതെന്ന് ദില്ലി പൊലീസ് പറഞ്ഞു.ഫെബ്രുവരി 22നാണ് അപകടമുണ്ടായത്.ട്രാക്കില്‍ ഷോട്ട് ഫിലിം ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കുന്നു. യുവാക്കളുടെ മൃതദേഹം ജിടിബി ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മാറ്റുകയും ചെയ്തു. സ്ഥലത്തു നിന്ന് ഇരുവരുടേയും മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.