പാലക്കാട്: അയല്‍വീട്ടിലെ വഴക്ക് പരിഹരിക്കാന്‍ എത്തിയ ഡിവൈഎഫ്‌ഐ നേതാവ് കുത്തേറ്റു മരിച്ചു.ഡിവൈഎഫ്‌ഐ പനയൂര്‍ ഹെല്‍ത്ത് സെന്‍റര്‍ യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് കുത്തേറ്റു.
പാലക്കാട് വാവാണിയംകുളം പനയൂരില്‍ വെള്ളിയാഴ്ച രാത്രി 1 1നായിരുന്നു സംഭവം. കിഴക്കേ കാറാത്ത് പടി ജയദേവന്‍ എന്നയാളാണ് ആക്രമണം നടത്തിയത്.പ്രതിയുടെ വീട്ടില്‍ വച്ചാണ് സംഭവം. മദ്യലഹരിയില്‍ ജയദേവന്‍ മാതാപിതാക്കളെ മര്‍ദ്ദിക്കുന്ന വിവരമറിഞ്ഞ് പ്രശ്നത്തില്‍ ഇടപെടാന്‍ എത്തിയവര്‍ക്കാണ് കുത്തേറ്റത്.
അത്താണിക്കല്‍ ജയദേവന് (44) ഇടത് കൈയിലും, കോതങ്ങല്‍ മുറി ശ്രീജിത്തിന് (24) വലതുകാലിനും വണ്ടിക്കുന്നത്ത് രഞ്ജിത്തിന് (27) വലത് കൈതണ്ടയിലും കരിമ്പനക്കുന്നത്ത് സന്തോഷ് ബാബു മിന് (34) വലത് കൈയിലും വെട്ടേറ്റിട്ടുണ്ട്. പരിക്കേറ്റ നാലു പേരും വാണിയംകുളം പി കെ ദാസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ രക്ഷിക്കാനായില്ല.