തിരുവല്ല: പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിരുമൂലപുരം ആടുമ്പട കോളനിയില്‍ പുളിക്കപറമ്പില്‍ രതീഷ് ഭവനില്‍ ഗ്രീഷ്മ ദേവി (17) ആണ് മരിച്ചത്. പുളിക്കപറമ്പില്‍ രതീഷ് കുമാറിന്റെയും രഞ്ജുവിന്റെയും ഏക മകളാണ്. തിരുമൂലപുരം ബാലികാമഠം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്.ഞായറാഴ്ച ഉച്ച കഴിഞ്ഞ് രണ്ടരയോടെ ആയിരുന്നു സംഭവം. മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്ന മുത്തശ്ശി മുറിയില്‍ വന്നു നോക്കിയപ്പോള്‍ ഗ്രീഷ്മയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കാണുകയായിരുന്നു. തിരുവല്ല പൊലീസ് സ്ഥലത്തെത്തി. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിലേക്ക് മാറ്റി.