പട്യാല: പട്യാലയിലെ പഞ്ചാബി സര്‍വകലാശാല കാമ്പസില്‍ വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു. കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥി നവ്ജോത് സിങ്ങാണ് (20) കൊല്ലപ്പെട്ടത്. പുറത്തുനിന്നുള്ള നിരവധിപേര്‍ എത്തിയിരുന്നതായും വാക്കേറ്റം നടന്നതായും സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് വരുണ്‍ ശര്‍മ പറഞ്ഞു.നവ്ജോത് സിങ്ങിന് നിരവധി കുത്തുകളേറ്റിരുന്നു. സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.