തിരുവനന്തപുരം: വാഹനാപകടങ്ങളുടെ മറവില്‍ പൊലീസും അഭിഭാഷകരും ചേര്‍ന്ന് നടത്തിവന്ന ഇന്‍ഷ്വറന്‍സ് തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമായിജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ എസ്.ഐമാരുള്‍പ്പെടെയുള്ള പൊലീസ് ഓഫീസര്‍മാരും അഭിഭാഷകരും ഇടനിലക്കാരും ചേര്‍ന്ന് വ്യാജ കേസുകള്‍ ചമച്ച് ലക്ഷങ്ങളുടെ ഇന്‍ഷ്വറന്‍സ് തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തിയത്.ഇടനിലക്കാരനായ അയിരൂര്‍ മംഗലത്ത് വീട്ടില്‍ വിജയനെ ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ് ഡിവൈ.എസ്.പി ഷാജിയും സംഘവും അറസ്റ്റുചെയ്‌തതോടെ തമിഴ്നാട്ടിലുണ്ടായ രണ്ട് അപകടങ്ങളുടേതുള്‍പ്പെടെ മൂന്ന് വ്യാജ അപകടക്കേസുകളുടെ ചുരുളഴിഞ്ഞു. മ്യൂസിയം,മംഗലപുരം പൊലീസ് സ്റ്റേഷനുകളില്‍ 2018,19 കാലയളവില്‍രജിസ്റ്റര്‍ ചെയ്‌ത മൂന്ന് വാഹന അപകടക്കേസുകളുമായി ബന്ധപ്പെട്ടാണ് വിജയന്‍ അറസ്റ്റിലായത്. വ്യാജ വാഹനാപകടക്കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തതിന് പൊലീസ് ഓഫീസര്‍മാരും അഭിഭാഷകരുമുള്‍പ്പെടെ കൂടുതല്‍പേര്‍ ഉടന്‍ ക്രൈംബ്രാഞ്ചിന്റെ വലയിലാകും.