കൊച്ചി: ഭാര്യയെ സ്‌ഫോടക വസ്തു എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കോതമംഗലം മലയന്‍കീഴ് കൂടിയാട്ട് വീട്ടില്‍ അലക്‌സിനെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 27 ന് രാത്രി 8 ന് സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ജോലികഴിഞ്ഞ് പിതാവിനൊപ്പം മടങ്ങുകയായിരുന്ന യുവതിക്ക് നേരെയാണ് അലക്‌സ് സ്‌ഫോടക വസ്തു എറിഞ്ഞത്.
സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്കും പിതാവ് അലക്‌സിനും സ്‌ഫോടക വസ്തു എറിഞ്ഞപ്പോള്‍പരിക്കു പറ്റി. ഗുരുതരമായ പരിക്കുകളോടെ എല്‍ദോസ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കുറച്ച് നാളുകളായി ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ് അലക്‌സ്. കുടുംബകോടതിയില്‍ വിവാഹമോചനത്തിന് കേസ് കൊടുത്തതിന്റെ വൈരാഗ്യത്തിലാണ് സ്‌ഫോടക വസ്തു എറിഞ്ഞതെന്ന് ഇയാള്‍ പറഞ്ഞു.