വിമാനയാത്രയ്ക്കിടെ രക്തം ഛര്‍ദ്ദിച്ച്‌ വയോധികൻ മരിച്ചു

വിമാനയാത്രയ്ക്കിടെ രക്തം ഛര്‍ദ്ദിച്ച്‌ വയോധികൻ മരിച്ചു. ഇൻഡിഗോ എയര്‍ലൈൻസിന്റെ മുംബൈ-റാഞ്ചി വിമാനത്തിലാണ് സംഭവം.യാത്രക്കാരന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വിമാനം നാഗ്പൂരില്‍ അടിയന്തരമായി ഇറക്കി. എന്നാല്‍ ആശുപത്രിയിലെത്തിക്കുന്നതിനിടെ 62 കാരൻ മരിക്കുകയായിരുന്നു.രാത്രി എട്ട് മണിയോടെയാണ് സംഭവം. മുംബൈയില്‍ നിന്ന് റാഞ്ചിയിലേക്കുള്ള ഇൻഡിഗോ വിമാനത്തില്‍ യാത്രക്കാരനായ ദേവാനന്ദ് തിവാരി രക്തം ഛര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തില്‍ വച്ച്‌ വലിയ അളവില്‍ രക്തം ഛര്‍ദിച്ച ഇയാളെ നാഗ്പൂരിലെ കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.യാത്രക്കാരന് ക്ഷയരോഗവും വിട്ടുമാറാത്ത വൃക്കരോഗവും ഉണ്ടായിരുന്നതായി ആശുപത്രി പത്രക്കുറിപ്പില്‍ അറിയിച്ചു. മൃതദേഹം തുടര്‍ നടപടികള്‍ക്കായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

5 + 9 =