കോട്ടയം: കൈക്കൂലി വാങ്ങിയ വെറ്ററിനറി ഡോക്ടറെ വിജിലന്‍സ് സംഘത്തിന്റെ പിടിയില്‍. പനച്ചിക്കാട് മൃഗാശുപത്രിയിലെ ഡോക്ടര്‍ ജിഷ കെ.ജെയിംസ് ആണ് വിജിലന്‍സ് സംഘത്തിന്റെ പിടിയിലായത്.
ഡോ. ജിഷ കൈക്കൂലി ആവശ്യപ്പെട്ടതായി വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് മധ്യമേഖലാ എസ്പി വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
വിജിലന്‍സ് സംഘം കൈമാറിയ ബ്ലൂഫിനോഫിലില് പൗഡര്‍ പുരട്ടിയ നോട്ടുകള്‍ പരാതിക്കാരന് ഡോ.ജിഷയ്ക്ക് നല്കിയയുടന് ഇവര്‍ പിടിയിലാവുകയായിരുന്നു. ഡോക്ടര്യ്ക്കെതിരെ കൂടുതല്‍ നടപടികളുണ്ടാവുമെന്നാണ് ലഭിക്കുന്ന വിവരം.