കാക്കനാട്: കളമശ്ശേരിക്ക് സമീപം എം.ഡി.എം.എയുടെ വന്‍ശേഖരവുമായി യുവാവ് പിടിയില്‍. കങ്ങരപ്പടി തൈക്കാവ് കവല തെക്കെ താമരച്ചാലില്‍ ടി.എസ്.ഷെമിം ഷാ എന്ന 24-കാരനെയാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകീട്ട് ഏഴോടെ കൊച്ചി സിറ്റി ഡാന്‍സാഫ് ടീമും തൃക്കാരക്കര പൊലീസും ചേര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് രാസലഹരി പിടികൂടിയത്. 15 ലക്ഷത്തോളം രൂപ വിലയുള്ള 140 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. കിടപ്പുമുറിയില്‍ ഹാന്‍ഡ് ബാഗിലാണ് സൂക്ഷിച്ചിരുന്നത്. ബംഗളൂരുവില്‍ നിന്ന് ഗോവ സ്വദേശിയായ സുഹൃത്ത് വഴിയാണ് ലഹരിമരുന്ന് എത്തിച്ചത്.