അടിമാലി: മൂന്നു ദിവസം മുമ്പ് കാണാതായ വയോധികന്റെ മൃതദേഹം കാഞ്ഞാര്‍ പുഴയില്‍ കണ്ടെത്തി. അടിമാലിയില്‍ വാടകയ്‌ക്കു താമസിച്ചിരുന്ന രാജാക്കാട്, മുല്ലക്കാനം ചൂഴിക്കരയില്‍ ഗോപി (72) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.അടിമാലിയില്‍ പലചരക്ക് വ്യാപാരം നടത്തുന്ന ഇളയ മകന്‍ സിജോയോടൊപ്പമാണ് ഗോപി താമസിച്ചിരുന്നത്. കഴിഞ്ഞ രണ്ടിനാണ് ഇദ്ദേഹത്തെ കാണാതായത്. കോതമംഗലത്ത് ചികിത്സയിലുള്ള ബന്ധുവിനെ കാണാന്‍ പോകുകയാണെന്നാണ് വീട്ടുകാരോടു പറഞ്ഞിരുന്നത്. കാണാതായതോടെ ബന്ധുക്കള്‍ അടിമാലി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഇദ്ദേഹം മൂലമറ്റം ഭാഗത്ത് ഉള്ളതായി സൂചന ലഭിച്ചിരുന്നു. ഇന്നലെ ഉച്ചയോടെ കാഞ്ഞാര്‍ പുഴയില്‍ മൃതദേഹം കണ്ടെത്തിയതായി നാട്ടുകാര്‍ പോലീസില്‍ അറിയിച്ചു.
മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.ഇന്ന് പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം ഉച്ചയ്‌ക്ക് ഒന്നോടെ മുല്ലക്കാലത്തെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിക്കും.