മുളന്തുരുത്തി: പഴം തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു. മുളന്തുരുത്തി വേഴപ്പറമ്പ് വടക്കേക്കരയില്‍ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന തോട്ടപ്പടി സ്വദേശി അജോയുടെ മകന്‍ നിമജ് കൃഷ്ണയാണ് (മൂന്നര വയസ്) മരിച്ചത്.പഴം തൊണ്ടയില്‍ കുരുങ്ങി ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.