പാലക്കാട് : പാലക്കാട് ജില്ലയില്‍ രണ്ടിടത്ത് ഇന്ന് കാട്ടുതീ ഉണ്ടായി. അട്ടപ്പാടി അബ്ബണ്ണൂര്‍ മലയിലാണ് ഉച്ചയോടെ ആദ്യം കാട്ടു തീ പടര്‍ന്നത്.നാലു ദിവസമായി, അട്ടപ്പാടിയിലെ വിവിധ മലനിരകളില്‍ തീയുണ്ട്. കഴിഞ്ഞ ദിവസം സൈലന്റ് വാലിയുടെ കരുതല്‍ മേഖലയിലും കരുവാര, ചിണ്ടിക്കി, കാറ്റാടിക്കുന്ന്, എന്നിവിടങ്ങളിലും കാട്ടുതീ പിടിച്ചിരുന്നു. വൈകുന്നേരമാണ്, മലമ്ബുഴ ചെറാട് മലയില്‍ കാട്ടുതീ വീണ്ടും പടര്‍ന്നത്. രണ്ട് നാള്‍ മുമ്ബ് തീ ഉണ്ടായിരുന്നെങ്കിലും അണഞ്ഞിരുന്നു. ജനവാസ മേഖലയിലേക്ക് തീ പടരുമോ എന്ന ആശങ്കയുണ്ട്. വേണ്ട മുന്‍കരുതല്‍ വനംവകുപ്പും അഗ്‌നരക്ഷാ സേനയും സ്വീകരിച്ചിട്ടുണ്ടെന്നാണ് അറിയിപ്പ്.