ജമ്മുകാഷ്മീർ : ജമ്മുകാഷ്മീരിലെ റംബാനില്‍ തന്ത്രപ്രധാനമായ ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ തൊഴിലാളി മരിച്ചു.രണ്ട് സ്ത്രീകളുള്‍പ്പെടെ ആറുപേര്‍ക്കു പരിക്കേറ്റു. റംബാനിലെ സേരിയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കു രണ്ടരയ്ക്കുശേഷം രണ്ടുതവണ മണ്ണിടിച്ചില്‍ അനുഭവപ്പെടുകയായിരുന്നു. മണ്ണിടിച്ച സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ക്രെയിന്‍ഡ്രവറാണ് വീണ്ടും മണ്ണിടിഞ്ഞതോടെ ദുരന്തത്തിന് ഇരയായത്.
മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ദേശീയപാതയുടെ ഇരുഭാഗത്തും നൂറുകണക്കിനു വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. ഗതാഗതം പുനഃസ്ഥാപിക്കാന്‍ അടിയന്തര നടപടികള്‍ തുടരുകയാണെന്നെന്ന് റംബാന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ മുസാറത് ഇസ്‌ലാം അറിയിച്ചു.