താമരശ്ശേരി: കോഴിക്കോട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ വാറണ്ട് നിലനില്‍ക്കുന്ന പിടികിട്ടാപ്പുള്ളിയെ 20 വര്‍ഷത്തിന് ശേഷം പൊലീസ് പിടികൂടി.പൊലീസിനെ വെട്ടിച്ച് കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഏറെക്കാലം ഒളിവില്‍ കഴിഞ്ഞ താമരശ്ശേരി അമ്ബായത്തോട് സ്‌കൂളിന് സമീപം താമസിക്കുന്ന എ.എം വിനോദ് (40) നെയാണ് താമരശ്ശേരി ചുങ്കത്ത് വെച്ച് കുന്ദമംഗലം ഇന്‍സ്‌പെക്ടര്‍ യൂസഫ് നടുത്തറമ്മലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.2003 സെപ്റ്റംബര്‍ 26ന് രാത്രി കുന്ദമംഗലം സ്റ്റേഷന്‍ പരിധിയിലെ പെരിങ്ങൊളത്തെ വി.കെ ഫ്‌ളോര്‍ & ഓയില്‍ മില്ലില്‍നിന്ന് 22,000 രൂപ വിലയുള്ള ഒമ്ബത് ചാക്ക് കൊപ്ര കവര്‍ന്ന കേസിലും, 2003 ഡിസംമ്ബര്‍ 19ന് രാത്രി കട്ടാങ്ങലിലെ കടയുടെ മുന്നില്‍ സൂക്ഷിച്ച 42,000 രൂപ വിലവരുന്ന രണ്ട് ടണ്‍ ഇരുമ്ബ് കമ്ബി മോഷ്ടിച്ചതിന് കുന്ദമംഗലം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും പ്രതിയാണ്.