ഇന്‍ഡോനേഷ്യയിൽ ഭൂചലനം; 162 മരണം

ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യയിലെ ജാവയില്‍ റിക്ടര്‍ സ്കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തില്‍ 162 പേര്‍ മരിച്ചു.700ഓളം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഇന്ത്യന്‍ സമയം രാവിലെ 11.51ന് പടിഞ്ഞാറന്‍ ജാവയിലെ ചിയാഞ്ചൂര്‍ പട്ടണത്തില്‍ ഭൗമോപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചലനമുണ്ടായി രണ്ട് മണിക്കൂറിനുള്ളില്‍ 1.8 മുതല്‍ 4 വരെ തീവ്രതയുള്ള 25 ചെറുതുടര്‍ ചലനങ്ങളുമുണ്ടായി.
ഭൂചലനത്തില്‍ ചിയാഞ്ചൂര്‍ പട്ടണം ഏറെക്കുറേ തകര്‍ന്നു. 2,200ലേറെ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായെന്നും 13,000ലേറെ പേരെ അടിയന്തരമായി ഒഴിപ്പിച്ചെന്നുമാണ് കണക്കുകള്‍. വൈദ്യുതിബന്ധവും വിച്ഛദിക്കപ്പെട്ടു. ആശയവിനിമയ സംവിധാനങ്ങളും തകരാറിലായി. പലയിടത്തും മണ്ണിടിച്ചിലുണ്ടായത് രക്ഷാപ്രവര്‍ത്തനത്തിനും തടസമായി. ഉറപ്പില്ലാതെയുള്ള കെട്ടിട നിര്‍മ്മാണമാണ് ചിയാഞ്ചൂറില്‍ നാശം വിതച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ പതിച്ചാണ് ഭൂരിഭാഗം പേര്‍ക്കും പരിക്കേറ്റത്.ആശുപത്രികളുടെ പാര്‍ക്കിംഗ് ഏരിയകളിലും റോഡരികിലും വരെ പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഭൂചലനത്തിന്റെ പ്രകമ്ബനം 100 കിലോമീറ്റര്‍ അകലെയുള്ള ജക്കാര്‍ത്തയിലും അനുഭവപ്പെട്ടു. ജക്കാര്‍ത്തയില്‍ ഉയര്‍ന്ന കെട്ടിടങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. അതേസമയം, സുനാമി മുന്നറിയിപ്പില്ല.
ലോകത്ത് ഏറ്റവും കൂടുതല്‍ ഭൂകമ്ബ, അഗ്നിപര്‍വത സ്ഫോടന സാദ്ധ്യതയുള്ള പ്രദേശങ്ങളില്‍ ഒന്നാണ് പസഫിക് റിംഗ് ഒഫ് ഫയര്‍ മേഖലയില്‍ ഉള്‍പ്പെടുന്ന ഇന്‍ഡോനേഷ്യ,

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

fifteen + 19 =