തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ ഉണ്ടായ ഗുണ്ടാ ആക്രണത്തില്‍ മുഖ്യപ്രതി ഉള്‍പ്പടെ നാല് പേര്‍ കസ്റ്റഡിയില്‍.ഇന്നലെ ആറ്റുകാല്‍ പൊങ്കാലയ്ക്കിടെയാണ് കുപ്രസിദ്ധ ഗുണ്ടയായ ലുട്ടാപ്പി സതീഷ് എന്നറിയപ്പെടുന്ന സതീഷിനെ ആളെ ഏഴംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പലിശ പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.ഇന്ന് രാവിലെ ആറ്റുകാല്‍ പൊങ്കാല നടക്കുന്നതിനിടെ ശ്രീകണ്ഠേശ്വരത്തുവച്ച് സതീഷിനെ ഇന്നോവ കാറിലെത്തിയവര്‍ വെട്ടികൊല്ലാന്‍ ശ്രമിച്ചത്. മുന്‍ റൗഡി പട്ടികയില്‍പ്പെട്ടയാളാണ് പരിക്കേറ്റ സതീഷ്. പൊങ്കാലക്കിടെ അന്നദാനം നടത്തിയ വിശ്രമിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. നിരവധിക്കേസില്‍ പ്രതിയായ സന്തോഷ് വേലായുധനും സംഘവുമാണ് ആക്രമിച്ചത്. ഇവര്‍തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ തര്‍ക്കമാണ് അക്രമത്തിന് പിന്നിലെന്ന് വഞ്ചിയൂര്‍ പൊലീസ് പറയുന്നു. സതീഷിനെ ആക്രമിക്കുന്നതിടെ ഒപ്പമുണ്ടായിരുന്ന അക്രമിസംഘത്തിന് തിരിച്ചും ആക്രമിച്ചു. ഇതിനുശേഷം പ്രതികള്‍ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
സന്തോഷ്, ബിജു, സനല്‍, സുരേഷ് എന്നിവരെ ആശുപത്രിയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ മൂന്ന് പ്രതികളെ കൂടി ഇനും പിടികൂടാനുണ്ട്. ആക്രണത്തില്‍ പരിക്കേറ്റ സതീഷ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.