അഫ്ഗാനിസ്ഥാൻ : അഫ്ഗാനിസ്ഥാനിലെ വടക്കന്‍ ബാല്‍ഖ് പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ താലിബാന്‍ ഗവര്‍ണര്‍ മുഹമ്മദ് ദാവൂദ് മുസമ്മില്‍ കൊല്ലപ്പെട്ടു.ഗവര്‍ണറുടെ ഓഫീസിന്റെ രണ്ടാം നിലയ്ക്കുള്ളില്‍ രാവിലെ ഒമ്ബത് മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. 2021ല്‍ താലിബാന്‍ അധികാരത്തിലെത്തിയ ശേഷം കൊല്ലപ്പെട്ട ഏറ്റവും മുതിര്‍ന്ന താലിബാന്‍ നേതാവാണ് മുഹമ്മദ് ദാവൂദ് മുസമ്മില്‍. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ലെന്നും ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും രംഗത്തെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.ഇസ്ലാമിന്റെ ശത്രുക്കള്‍ നടത്തിയ സ്ഫോടനത്തില്‍ ഗവര്‍ണര്‍ രക്തസാക്ഷിത്വം വരിച്ചതായി താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് ട്വീറ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.