ഷാര്‍ജ : ഷാര്‍ജയില്‍ മലകയറ്റത്തിനിടെ തലയടിച്ച് വീണു മലയാളി മരിച്ചു. ആലപ്പുഴ സ്വദേശി ബിനോയിയാണ് മരിച്ചത്.51 വയസായിരുന്നു. ഷാര്‍ജയിലെ മലീഹ ഫോസില്‍ റോക്കിലാണ് അപകടമുണ്ടായത്. രാവിലെ ഏഴരയോടെ ഫോസില്‍ റോക്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഹൈക്കിങ് നടത്തവെ തെന്നിവീണാണ് അപകടം. ആലപ്പുഴ ബീച്ച് റോഡ് കോണ്‍വെന്റ് സ്ക്വയര്‍ സ്വദേശിയായ ബിനോയ് അബൂദാബി അല്‍ഹിലാല്‍ ബാങ്കിലെ ഐടി / വിഭാഗം ഉദ്യോഗസ്ഥനാണ്. മൃതദേഹം തുടര്‍നടപടികള്‍ക്കായി ദൈദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.