(അജിത് കുമാർ. ഡി )
തിരുവനന്തപുരം : പരിപാവനവും, സംരക്ഷിത മേഖലയിൽ ഉൾപ്പെട്ട പ്രദേശമായ കിഴക്കേക്കോട്ടയുടെ പ്രവേശന കാവടത്തിൽ റോഡിലെ ടാർ ഇളകി വാരിക്കുഴി രൂപപ്പെട്ടിട്ടു മാസങ്ങൾ. ദിനം പ്രതി പതിനായിരക്കണക്കിന് ആൾക്കാർ വന്ന് പോകുന്ന തലസ്ഥാന നഗരത്തിലെ പ്രധാന പ്രദേശങ്ങളിൽ ഒന്നാണിത്. ഇത് വഴി വേണം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പ്രധാന നടയിൽ എത്താൻ. ലക്ഷ ക്കണക്കിന് ആൾക്കാർ പങ്കെടുത്തആറ്റുകാൽ പൊങ്കാലക്കെത്തിയ സ്ത്രീ ജനങ്ങൾ, കുട്ടികൾ തുടങ്ങിയവർ ഈ വാരിക്കുഴി കടന്നാണ് കോട്ടക്കകത്ത് എത്തിയത്. കൂടാതെ ദിനംപ്രതിനൂറു കണക്കിന് വിദേശീയർ അടക്കം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം ദർശനം നടത്തുവാൻ വരുന്നവരുടെ കോട്ടക്കകത്തു കേറാൻ ഉള്ള പ്രധാന വഴിയും ഇത് തന്നെ യാണ്. ഇരു ചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ സൂക്ഷിച്ചു വാഹനം ഓടി ച്ചില്ലെങ്കിൽ നടു ഒടിഞ്ഞു കിടപ്പാകു ന്ന അവസ്ഥ.നഗരത്തിന്റെ ഹൃദയ ഭാഗത്തു രൂപപ്പെട്ടിരിക്കുന്ന ഈ വാരി ക്കുഴി നികത്തു ന്നതിനു ബന്ധപ്പെട്ട അധികൃതർ ശ്രമിക്കാത്തത് ഗുരുതരമായ വീഴ്ച ആയി മാത്രമേ കാണാൻ ആകു എന്നാണ് ഇവിടെ എത്തുന്ന ജനങ്ങളുടെ അഭിപ്രായം ആയി ഉയർന്നു കേൾക്കുന്നത്.