തിരുവനന്തപുരം :കഴിഞ്ഞ ദിവസം ജയകേസരി ഓൺലൈൻ വളരെ യധികം പ്രാധാന്യം നൽകി ഫോട്ടോ ഉൾപ്പെടെ പുറത്തു വിട്ട വാർത്ത വൻകിട മാധ്യമങ്ങളിലും, സമൂഹ മാധ്യമങ്ങളിലും, പോലീസിലും ചൂടേറിയ ചർച്ചക്ക് വഴി ഒരുക്കി. നമ്മുടെ നാട്ടിൽ അ വയവ കച്ചവടം നിരോധിച്ചിട്ടുള്ളതും, അത് സംബന്ധിച്ചു ഒരു ബോർഡും, പരസ്യവും നൽകുന്നത് ശിക്ഷാ ർ ഹം ആണ്. ഇത് സംബന്ധിച്ചു ജയകേസരി ഓൺലൈൻ വാർത്ത പുറത്തു വിട്ടതോടെ മറ്റു സമൂഹ മാധ്യമങ്ങളിലും മറ്റും ഇത്തരം കാര്യങ്ങൾ കേരളത്തിന് അപമാനം എന്ന് പുറത്തു വന്നിരുന്നു. പോലീസ് സേനയിൽ ഈ വിഷയം ചർച്ച ആകുകയും, പോലീസ് അവരോടു ബോർഡ് മാറ്റാൻ ആവശ്യപ്പെടുകയും, അതിന്മേൽ നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട് എന്നാണറിയുന്നത്.