അമേരിക്ക: അമേരിക്കയിലെ സാന്‍ ഡിയേഗോ തീരത്തിനടുത്ത് ബോട്ട് അപകടത്തില്‍ എട്ട് പേര്‍ മരിച്ചു. ശനിയാഴ്ച്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.മനുഷ്യക്കടത്തിന് ഉപയോഗിച്ച രണ്ട് ബോട്ടുകള്‍ മറിഞ്ഞാണ് അപകടമുണ്ടായത്. ഏഴു പേരെ കാണാതായി.ബോട്ടുകളിലെ മറ്റ് യാത്രക്കാര്‍ നീന്തി സാന്‍ ഡിയേഗോ നഗരത്തിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്ന് അധികൃതര്‍ സംശയിക്കുന്നു.