ബംഗളൂരു: വീട്ടിനകത്ത് ചാര്‍ജ് ചെയ്യാന്‍ വച്ച ഇലക്‌ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് വീടിന് കേടുപാടുകള്‍. അഞ്ചംഗ കുടുംബം തലനാരിഴയ്ക്ക് വന്‍ ദുരന്തത്തില്‍ നിന്ന് ഒഴിവായി.കര്‍ണാടകയിലെ മാണ്ഡ്യയാണ് സംഭവം. റൂട്ട് ഇലക്‌ട്രിക് കമ്പനിയുടെ ബൈക്കാണ് കത്തിനശിച്ചത്. തന്നെ വണ്ടി പൊട്ടിത്തെറിച്ചു. ആറ് മാസം മുമ്പ് 85000 രൂപ കൊടുത്താണ് മുത്തുരാജ് സ്കൂട്ടര്‍ വാങ്ങിയത്. രാവിലെ എട്ടരയോടെ ചാര്‍ജ് ചെയ്യാനായി വീട്ടിനകത്ത് കുത്തിയിട്ടതായിരുന്നു ഉടമയായ മുത്തുരാജ്. കുത്തിയിട്ട് നിമിഷങ്ങള്‍ക്കകംമാണ്ഡ്യ ജില്ലയില്‍ മഡ്ഡുര്‍ താലൂക്കിലെ വലഗേരെഹള്ളിയിലാണ് സംഭവം.
വീടിനുള്ളില്‍ അഞ്ച് പേര്‍ ഉള്ളപ്പോഴായിരുന്നു സംഭവം. ഭാഗ്യവശാല്‍, അപകടസമയത്ത് എല്ലാവരും സ്കൂട്ടറില്‍ നിന്ന് അകലെ ആയിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. അതേസമയം,സ്‌ഫോടനത്തില്‍ ടിവി, ഫ്രിഡ്ജ്, ഡൈനിംഗ് ടേബിള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയടക്കം നിരവധി സാധനങ്ങള്‍ കത്തി നശിച്ചു.തീ പടരുമ്പോള്‍ എന്റെ കുടുംബാംഗങ്ങളെല്ലാം വീട്ടില്‍ തന്നെയുണ്ടായിരുന്നു. തീ പടര്‍ന്ന് പിടിക്കുമ്പോൾ ഇളയ കൂട്ടി സ്കൂട്ടറിന് അടുത്തായിരുന്നു ഉണ്ടായിരുന്നത്. പെട്ടെന്ന് തീപടര്‍ന്നപ്പോള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. രണ്ട് മൂന്ന് മൊബൈല്‍ ഫോണുകള്‍ തീപടര്‍ന്ന് കേടായി.