മഡഗാസ്കര്‍: കിഴക്കന്‍ ആഫ്രിക്കയിലെ മഡഗാസ്കറില്‍ 47 പേരുമായി പോയ ബോട്ട് മറിഞ്ഞ് 22 അഭയാര്‍ഥികള്‍ മരിച്ചു.ശനിയാഴ്ചയാണ് അപകടം. ഫ്രഞ്ച് ദ്വീപായ മയോട്ടെയിലേക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് ബോട്ട് മറിഞ്ഞതെന്ന് മഡഗാസ്കര്‍ പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
അങ്കസോംബോറോണയില്‍ വച്ചാണ് ബോട്ട് മറിഞ്ഞതെന്ന് മാരിടൈം ആന്‍ഡ് റിവര്‍ പോര്‍ട്ട് ഏജന്‍സിയുടെ പ്രസ്താവനയില്‍ പറയുന്നു. 22 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും ബോട്ടിലുണ്ടായിരുന്ന 23 പേരെ രക്ഷപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു.