തിരുവനന്തപുരം: പുളിമൂട് ധന്വന്തരി മഠത്തിന് സമീപത്തെ വീടിന്റെ മുകളിലത്തെ നിലയിലുണ്ടായ തീപിടിത്തത്തില്‍ ലാപ്‌ടോപും രേഖകളും ഉള്‍പ്പെടെ കത്തിനശിച്ചു.ഇന്നലെ രാവിലെ 11.30ഓടെ സരസ്വതിയമ്മയുടെ വീട്ടിലാണ് അപകടമുണ്ടായത്. തീ കത്തുന്ന സമയത്ത് മുകളിലത്തെ നിലയില്‍ ആരും ഉണ്ടായിരുന്നില്ല.മുറിയിലുണ്ടായിരുന്ന ലാപ്‌ടോപ്, കട്ടില്‍, അലമാര, അലമാരയില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍, വസ്ത്രങ്ങള്‍ എന്നിവ പൂര്‍ണമായും കത്തിനശിച്ചു. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. ലാപ്‌ടോപ് ചാര്‍ജ് ചെയ്യാനായി മെത്തയില്‍ വച്ചിരിക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. മുറിയില്‍ നിന്ന് തീ പടരുന്നത് കൃത്യസമയത്ത് തടഞ്ഞതിനാല്‍ നാശനഷ്ടം കുറയ്ക്കാനായിരണ്ട് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് വീട്ടുകാര്‍ പറയുന്നത്.ചെങ്കല്‍ച്ചൂളയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയെങ്കിലും ഇടുങ്ങിയ വഴിയിലേക്ക് വാഹനം കയറ്റാനായില്ല. തുടര്‍ന്ന് അംബുജവിലാസം റോഡില്‍ നിന്ന് ഹോസ് ഉപയോഗിച്ച് തീപിടിത്തമുണ്ടായ വീട്ടിലേക്ക് വെള്ളമെത്തിക്കുകയായിരുന്നു. അരമണിക്കൂറോളം സമയമെടുത്താണ് തീയണച്ചത്.