ഹൂസ്റ്റണ്‍: അമേരിക്കയില്‍ മൂന്ന് വയസ്സുകാരിയുടെ വെടിയേറ്റു നാലു വയസ്സുകാരിയായ സഹോദരി മരിച്ചു. ടെക്‌സസിലുള്ള ഹൂസ്റ്റണിലാണ് അതിദാരുണ സംഭവം. കുട്ടികള്‍ നിറതോക്കെടുത്ത് കളിച്ചതാണ് അപകടത്തിന് വഴിവെച്ചത്. നിറതോക്കെടുത്തു കളിച്ച മൂന്നു വയസ്സുകാരി അബദ്ധത്തില്‍ വെടിവക്കുകയായിരുന്നു. നാലു വയസ്സുള്ള സഹോദരി സംഭവ സ്ഥലത്ത് തന്നെ മരിച്ചു.യുഎസിലെ ടെക്‌സസിലുള്ള ഹൂസ്റ്റണിലെ വസതിയില്‍ ഞായറാഴ്ച രാത്രി എട്ടിന് മാതാപിതാക്കളുള്‍പ്പെടെ 5 മുതിര്‍ന്നവര്‍ വീട്ടിലുണ്ടായിരുന്നപ്പോഴാണ് കുട്ടിക്കളി ദുരന്തമായി മാറിയത്.കിടപ്പുമുറിയില്‍ കളിക്കുകയായിരുന്ന കുട്ടികള്‍ തോക്ക് എടുക്കുക ആയിരുന്നു. എന്നാല്‍ ഇത് മുതിര്‍ന്നവരുടെ ആരുടേയും ശ്രദ്ധയില്‍പ്പെട്ടില്ല. അടുത്ത് ആരെങ്കിലും ഉണ്ടെന്നു വിശ്വസിച്ചാണ് ശ്രദ്ധ കുറഞ്ഞതെന്ന് മറ്റൊരു മുറിയിലായിരുന്ന അമ്മയും അച്ഛനും മൊഴി നല്‍കി.വെടിയൊച്ച കേട്ട് എല്ലാവരും ഓടിത്തിയപ്പോള്‍ മൂത്ത കുട്ടി അനക്കമറ്റ് കിടക്കുകയായിരുന്നു.