ആലപ്പുഴ: ബൈക്കില്‍ കറങ്ങി നടന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചു പറിക്കുന്ന യുവാക്കള്‍ അറസ്റ്റില്‍..കായംകുളം പത്തിയൂര്‍ സ്വദേശികളായ ബിലാദ്, അജിംഷാ, കീരിക്കാട് സ്വദേശി ഷിഹാസ്, എന്നിവരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 9ന് വൈകിട്ടാണ് സംഭവം. ഓച്ചിറ ജംഗ്ഷന് സമീപം മോട്ടര്‍സൈക്കിളില്‍ എത്തിയ പ്രതികള്‍ കൃഷ്ണപുരം സ്വദേശിയായ 17കാരനായ ആദിത്യന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചു പറിക്കുകയായിരുന്നു.സൈക്കിളില്‍ വന്ന ആദിത്യനെ പ്രതികള്‍ ബൈക്ക് വട്ടം വച്ച് തടഞ്ഞു നിര്‍ത്തി ഷര്‍ട്ടിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന 28,000 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു.കായംകുളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വിവിധ സ്ഥലങ്ങളില്‍ ഇവര്‍ ഇത്തരത്തില്‍ നിരവധി മൊബൈല്‍ ഫോണുകള്‍ പിടിച്ചുപറിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.