ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ഇതോടെ കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കി.കേരളം, മഹാരാഷ്ട്ര, തെലുങ്കാന, ഗുജറാത്ത്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം ജാഗ്രത നിര്‍ദേശം നല്‍കിയത്. കോവിഡ് പടരാതിരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്രം അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
രാജ്യത്ത് സജീവമായ കൊറോണ വൈറസ് കേസുകള്‍ 426ല്‍നിന്ന് 4,623 ആയി വര്‍ധിച്ച ദിവസമാണ് മന്ത്രാലയത്തില്‍ നിന്നുള്ള അറിയിപ്പ്. പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ ഇതുവരെ നേടിയ നേട്ടങ്ങള്‍ നഷ്ടപ്പെടുത്താതെ, അണുബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.