നാലു കിലോ കഞ്ചാവുമായി സിപിഎം നേതാവും കൂട്ടാളിയും അറസ്റ്റിൽ

ഇടുക്കി: നാലു കിലോ കഞ്ചാവുമായി സിപിഎം നേതാവും കൂട്ടാളിയും അറസ്റ്റില്‍. കൊന്നത്തടി ചിന്നാര്‍ നിരപ്പ് പുല്ലാട്ട് സിബി (57), ചിന്നാര്‍ നിരപ്പ് അമ്ബാട്ട് ഷിന്റോ (44) എന്നിവരാണ് പൊലീസ് പിടിയിലായത് . സിപിഎം ഇരുമലക്കപ്പ് കാപ്പുഴി ബ്രാഞ്ച് സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗവുമാണ് പിടിയിലായ സിബി.വില്‍പനയ്ക്കായി സൂക്ഷിച്ച നാലു കഞ്ചാവാണ് ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയത്. ചിന്നാര്‍ ചപ്പാത്തിന് സമീപമുള്ള ബസ് സ്റ്റോപ്പില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്ന് ഉണക്കി സൂക്ഷിച്ച്‌ കഞ്ചാവ് കണ്ടെത്തിയത്.
ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് ടീം മുരിക്കാശേരി പൊലീസുമായി ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

four × five =