കോഴിക്കോട്: തൊണ്ടയാട് രാമനാട്ടുകര ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഭക്ഷണവിതരണ കമ്ബനിയിലെ ജീവനക്കാരനായ മലപ്പുറം സ്വദേശി ഹസ്‌ന മന്‍സില്‍ പി ഹുസൈനാണ് മരിച്ചു.32 വയസായിരുന്നു. മെട്രോ ആശുപത്രിക്കും ലാന്‍ഡ് മാര്‍ക്ക് ഫ്ലാറ്റിന് സമീപം ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം നടന്നത്.ഹുസൈന്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ മറിഞ്ഞ് റോഡിലേക്ക് വീണപ്പോള്‍ പിന്നാലെ വന്ന കോണ്‍ക്രീറ്റ് മിക്‌സ്ചര്‍ ലോറി തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. ഹുസൈന്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.