ഇടുക്കി: കുമളിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. റോസാപ്പൂക്കണ്ടത്ത് വാടകയ്ക്ക് താമസിക്കുന്ന രുക്മാന്‍ അലിയാണ് (36) കൊല്ലപ്പെട്ടത്.പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. വഴിയരികില്‍ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.കുമളി ടൗണിനടുത്തുള്ള ബാറിന് സമീപമാണ് സംഭവമുണ്ടായത്. മൃതദേഹം കുമളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുമളി സ്വദേശി രാജേഷ്, കമ്പo സ്വദേശി ഖാദര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.മദ്യപാനത്തെ തുടർന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന.