മട്ടന്നൂര്‍:കണ്ണൂര്‍ രാജ്യാന്തരവിമാനത്താവളത്തില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണവേട്ട.കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച അരക്കോടിരൂപയിലേറെ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്.കാസര്‍ഗോഡ് കുമ്ബള സ്വദേശി അംബേരി മുഹമ്മദാണ് (37) അറസ്റ്റിലായത്. ഇയാള്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് അന്താരാഷ്ട്രവിപണയില്‍ി 53, 59, 590 രൂപ വിലയുളളസ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ഞായറാഴ്ച്ച പുലര്‍ച്ചെ ദോഹയില്‍ നിന്ന് എത്തിയ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനാണ് പ്രതി.