ജിദ്ദ: ജോര്‍ദാനില്‍ നിന്നും സൗദിയിലെ ജിസാനിലേക്ക് പോകുകയായിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് മലയാളി യുവതി മരിച്ചു. മലപ്പുറം നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശി ഫസ്ന ഷെറിന്‍ ആണ് മരിച്ചത്. 23 വയസായിരുന്നു. മൃതദേഹം അല്‍ ലൈത്ത് ഗവണ്‍മെന്റ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണ വിവരമറിഞ്ഞ് ഇവരുടെ ഭര്‍ത്താവ് ജിസാനില്‍ നിന്നും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അപകടത്തില്‍ മൂന്ന് കുട്ടികള്‍ക്കും, മൂന്ന് സത്രീകള്‍ക്കും, രണ്ട് പുരുഷൻമാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.