കോംഗോ :ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഐഎസ് അനുകൂല ഭീകരവാദ സംഘടനയായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ്(എഡിഎഫ്) നടത്തിയ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേരെ അക്രമിസംഘം തട്ടിക്കൊണ്ടുപോയി.
ഇറ്റൂരി, വടക്കന്‍ കിവു പ്രവിശ്യകളില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. ഇറ്റൂരിയിലെ ഗ്രാമങ്ങളില്‍ നടന്ന ആക്രമണത്തില്‍ 12 പേരാണ് മരിച്ചത്. വടക്കന്‍ കിവുവിലെ ക്യാവിരുമു മലയടിവാര ഗ്രാമമായ ഗുലിയില്‍ നടന്ന ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു.