ചെന്നൈ: വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയെന്ന പരാതിയുമായി സംവിധായികയും തമിഴ്സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്‍റെ മകളുമായ ഐശ്വര പോലീസിനെ സമീപിച്ചു.3.6 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. വജ്രാഭരണങ്ങള്‍, രത്‌നം പതിപ്പിച്ച ആഭരണങ്ങള്‍, അരം നെക്ലെയ്സ്, സ്വര്‍ണ വളകള്‍ മുതലായവയാണ് കാണാതെ പോയത്. വീട്ടില്‍ ജോലി ചെയ്തിരുന്ന മൂന്നു സഹായികള്‍ക്കു മോഷണത്തില്‍ പങ്കുണ്ടാകാമെന്ന സംശയവും പരാതിയിലുണ്ട്.