വര്‍ക്കല: പുത്തന്‍ചന്ത ബിയര്‍പാര്‍ലറില്‍ നടന്ന സംഘര്‍ഷത്തില്‍ യുവാവിന് കുത്തേറ്റു. വര്‍ക്കല ശ്രീനിവാസപുരം മന്നാന്നിയ കോളേജിനു സമീപം ഷീജാ മന്‍സിലില്‍ ഷിജുവിനാണ് (34) കുത്തേറ്റത്.കേസിലെ പ്രതി രഘുനാഥപുരം കുന്നില്‍വീട്ടില്‍ ബിനുവിനെ (51) പൊലീസ് പിടികൂടി. ബിയര്‍പാര്‍ലറില്‍ നിന്ന് ബൈക്കെടുത്ത് പുറത്തേക്ക് പോവുകയായിരുന്ന ഷിജുവിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതായാണ് കേസ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷിജു അപകടനില തരണം ചെയ്തു. സി.സി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുളള തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. സംഭവത്തിനു ശേഷം വീട്ടിലേക്ക് പോയ പ്രതിയെ തിങ്കളാഴ്ച വെളുപ്പിന് 2ഓടെയാണ് പൊലീസ് അറസ്റ്റുചെയ്തത്. കൃത്യത്തിനുപയോഗിച്ച കത്തിയും കണ്ടെത്തി.