ചാവക്കാട്: ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ഗൃഹനാഥന്‍ മരിച്ചു. കടപ്പുറം കറുകമാട് കെട്ടുങ്ങല്‍ പള്ളിക്കു സമീപം പരേതനായ വേലായിയുടെ മകന്‍ പ്രകാശന്‍ (52) ആണ് മരിച്ചത്.മക്കളായ പ്രവീണ്‍ (22), സംഗീത (16) എന്നിവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കടപ്പുറം അഞ്ചങ്ങാടിയിലെ ഹോട്ടലില്‍നിന്ന് പാഴ്സലായി വാങ്ങിയ ചില്ലിചിക്കന്‍ മൂന്നു പേരും കഴിച്ചിരുന്നു. ഭാര്യ രജിനി ഇതു കഴിച്ചിരുന്നില്ല. ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്ന പ്രകാശനും മക്കള്‍ക്കും വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ രാവിലെ മൂന്നു പേരുടെയും നില കൂടുതല്‍ ഗുരുതരമായി. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയ ശേഷമാണു പ്രകാശന്‍ മരിച്ചത്.പ്രാഥമിക ലക്ഷണങ്ങള്‍ പരിഗണിച്ചാണു മരണകാരണം ഭക്ഷ്യവിഷബാധയാണെന്നുമനസിലാക്കിയത്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ ഇതു സ്ഥിരീകരിക്കാനാകൂ.വിദേശത്തായിരുന്ന പ്രകാശന്‍ കുറച്ചു കാലമായി നാട്ടില്‍ ജോലി ചെയ്തുവരികയായിരുന്നു. സംസ്കാരം ഇന്നു നടത്തും.ഇവര്‍ ഭക്ഷണം വാങ്ങിയ ഹോട്ടല്‍ സി ഫൈവ് താത്കാലികമായി അടപ്പിച്ചു. ഇവിടെനിന്ന് സാന്പിള്‍ ശേഖരിച്ച് കാക്കനാട്ടെ ലാബിലേക്ക് അയച്ചിട്ടുണ്ട്.