പത്തനംതിട്ട : ഇലന്തൂരില്‍ ആട് ഫാമില്‍ നിന്നും 490 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് പിടിച്ചെടുത്തു.പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ വി എ പ്രദീപിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെടുത്തത്.
ഇന്നലെ വൈകീട്ട് ആറുമണിയോടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംഭവത്തില്‍ ഇലന്തൂര്‍ വില്ലേജില്‍ ആശാരിമുക്ക് ദേശത്ത് പേഴുംകാട്ടില്‍ വീട്ടില്‍ സി സി രാജേഷ് കുമാര്‍ (45) നെ അറസ്റ്റ് ചെയതു. 35 ലിറ്ററിന്റെ 14 കന്നാസുകളിലായി ഒളിപ്പിച്ചു വച്ചിരുന്ന 490 ലിറ്റര്‍ സ്പിരിറ്റ് ഇയാളുടെ ആട് ഫാമില്‍നിന്നും കണ്ടെടുത്തു.
കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി കണ്ടെത്തിയ രതീഷ്, രോഹിണിയില്‍ സജി എന്നിവരെ പ്രതി ചേര്‍ത്തു.