വെട്ടൂര്‍: പത്തനംതിട്ട വെട്ടൂരില്‍ രണ്ട് വീടുകളില്‍ മോഷണം. രണ്ടിടങ്ങളില്‍ നിന്നായി പണവും സ്വര്‍ണവും കാണാതായി.മോഷ്ടാവിനെ കണ്ടെത്താല്‍ പൊലീസ് തെരച്ചില്‍ തുടങ്ങി. ഇന്നലെ രാത്രിയിലാണ് സംഭവം. അയല്‍വാസികളായാ അനീഷ്കുമാറിന്റെയും അരുണ്‍പ്രതാപിന്റെയും വീടുകളിലാണ് മോഷണം നടന്നത്. അനീഷ്കുമാറിന്റെ വീട്ടിലെ . അലാരയിലുണ്ടായിരുന്ന രണ്ട് ലക്ഷത്തിപതിനായിരം രൂപയാണ് നഷ്ടപ്പെട്ടത്.
വാതിലില്ലാത്ത അലമാരയില്‍ ബാഗിനുള്ളിലാണ് പണം സൂക്ഷിച്ചിരുന്നത്. ഈ മുറിയില്‍ തന്നെ ആണ് അനീഷ് കിടന്നതും. മുറിയുടെ ജനല്‍ അടച്ചിരുന്നില്ല. അരുണ്‍പ്രതാപിന്റെ ഭാര്യയുടെ താലിമാലയും കമ്മലും അടക്കം ആറ് പവന് സ്വര്‍ണവും നഷ്ടപ്പെട്ടു. മേശപ്പുറത്താണ് സ്വര്‍ണമുണ്ടായിരുന്നത്. രണ്ട് വീടുകളുമായി മുന്‍ പരിചയം ഉള്ള ആരെങ്കിലുമായിരിക്കാം മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന് പ്രാഥമിക നിഗമനം.ചൂടുകാലങ്ങളില്‍ രാത്രിയില്‍ ജനലുകള്‍ തുറന്നിടുന്ന വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘമാണോ എന്നും സംശയമുണ്ട്. മോഷണം നടന്ന വീടിന് സമീപത്തുള്ള സ്ഥലങ്ങളിലെനേരത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. കാറില്‍ എത്തി വീടിന് മുന്നില്‍ വെച്ചിരുന്ന മോട്ടോര്‍ സൈക്കിളുമായി കടന്ന കേസില്‍ ഒരാള്‍ പിടിയിലായിരുന്നു.