പാലക്കാട്: മണ്ണാര്‍ക്കാട് കല്ലടിക്കോട് മലയടിവാരത്തില്‍ മ്ലാവിനെ വേട്ടയാടിയ രണ്ട് പേര്‍ വനംവകുപ്പിന്റെ പിടിയില്‍.നായാട്ടുസംഘത്തിലെ മൂന്നുപ്രതികള്‍ ഒളിവിലാണ്. പൂര്‍ണ ഗര്‍ഭിണിയായ മ്ലാവിനെയാണ് വെടിവച്ചിട്ടത്.കല്ലടിക്കോട് ഫോറസ്റ്റ് ഔട്ട് പോസ്റ്റിനും സമീപം ശനിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ വെടിയൊച്ച കേട്ടു. പിന്നാലെ വനപാലകര്‍ സ്ഥലത്തെത്തി പരിശോധിച്ചു. അപ്പോഴാണ് രണ്ടുപേര്‍ പിടിയിലായത്. മൂന്നുപേര്‍ തോക്കുമായി ജീപ്പില്‍ കടന്നു കളഞ്ഞു. വേട്ടയാടിയ മ്ലാവിന് 300 കിലോയോളം തൂക്കമുണ്ട്. പോസ്റ്റ് മാര്‍ട്ടത്തില്‍ മ്ലാവിന്റെ വയറ്റില്‍ കുഞ്ഞിനെ കണ്ടെത്തി.
എടത്തനാട്ടുകര പൊന്‍പാറ സ്വദേശി ബോണി, കല്ലടിക്കോട് താന്നിക്കല്‍ തങ്കച്ചന്‍ എന്നിവരാണ് പിടിയിലായത്.